
തിരുവനന്തപുരം: ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തന്നെ ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ. തന്നെ അന്വേഷണ സംഘം ആരും ചോദ്യം ചെയ്തിട്ടില്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
