തലസ്ഥാനത്ത് മഴ കനത്തു; അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ കൂടി ഉയർത്തും
തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ കൂടി ഉയർത്താൻ തീരുമാനം. ഇന്ന് വൈകിട്ട് 3.30ന് 2, 3, 4, 5 നമ്പർ ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതും നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് ഉയരുന്നതുമാണ് നടപടി സ്വീകരിക്കാൻ കാരണം. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ…
