Headlines

ശിശുമരണങ്ങൾ ആവർത്തിക്കുന്നു; അട്ടപ്പാടിയിൽ മൂന്ന് മാസത്തിനിടെ ഒമ്പത് മരണം

പാലക്കാട്: അട്ടപ്പാടിയിൽ നവജാതശിശുമരണങ്ങൾ തുടർക്കഥയാകുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയ മുരുകേഷ്–ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. ഞായറാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ അട്ടപ്പാടിയിൽ മൂന്നുമാസത്തിനിടെ മരിച്ച നവജാതശിശുക്കളുടെ എണ്ണം ഒമ്പതായി. ശിവകാമിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന്റെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മലദ്വാരമില്ലായ്മയും അതിനെത്തുടർന്നുള്ള ഗുരുതര ഹൃദ്രോഗവും കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ…

Read More