സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് വകുപ്പിൽ നടപടി. മന്ത്രിയുടെ നിർദേശം മറികടന്ന് ലൈസൻസ് അനുവദിച്ച രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. പി.കെ. സതീഷ്, ഷിബു പി.എൽ. എന്നിവർക്കെതിരെയാണ് നടപടി. എറണാകുളത്ത് രണ്ട് ബാറുകൾക്കും കോട്ടയത്ത് ഒരു ബാറിനുമാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയത്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എക്സൈസ് മന്ത്രി എം. ലിജു, എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മദ്യനയം…
