
കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരിച്ചത്.
പതിനൊന്നംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് സോണിഷ് പുല്ലൂരാംപാറയിലെത്തിയത്. സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കടവിനോട് ചേർന്ന ആഴമേറിയ കയത്തിൽ സോണിഷ് അകപ്പെടുകയായിരുന്നു.
സോണിഷിനെ കാണാതായതോടെ കൂടെയുണ്ടായിരുന്നവർ ബഹളംവച്ചു. തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുഴയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
