Headlines

ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം; ആത്മഹത്യയെന്ന് സംശയം

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം താമസിക്കുന്ന സാജു, സുജ, സവിൻ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ ഏറെ വൈകിയിട്ടും വീട്ടിൽ നിന്ന് ആരെയും പുറത്തുകാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply