കൊടുങ്ങല്ലൂരിൽ ബാലന്റെ ആത്മഹത്യ; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തൃശ്ശൂർ: കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാകാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിനെതിരെ പിതാവ് നൗഷാദ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മകനെ കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ ആരോപണം. അനുജനെ…
