Headlines

പവർക്കട്ട് ദുരിതം എപ്പോൾ തീരും? ജനങ്ങളുടെ ചോദ്യം അതാണ്: പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പവർക്കട്ടും സംബന്ധിച്ച് യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി നിയന്ത്രണത്തിന്റെ ദുരിതം കേരളത്തിലെ ജനങ്ങളെല്ലാം അനുഭവിക്കുകയാണെന്നും ഈ ദുരിതം എപ്പോൾ അവസാനിക്കുമെന്നാണ് ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായത് സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് പിണറായി ആരോപിച്ചു. പ്രതിസന്ധിയുടെ ഉത്തരവാദിത്വം മുൻ സർക്കാരിന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഇപ്പോഴത്തെ സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്ന വാദം ശുദ്ധനുണയാണെന്നും പിണറായി പറഞ്ഞു. കരാറിലെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ കരാർ റദ്ദാക്കിയിട്ടില്ല. 2016ൽ അധികാരത്തിലെത്തിയശേഷവും കരാർ പ്രകാരം വൈദ്യുതി വാങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അധികവില നൽകി വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ, അന്നത്തെ സർക്കാർ നിയമിച്ച വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് പിന്നീട് റദ്ദാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കരാറുണ്ടാക്കിയിരുന്നതെങ്കിൽ കമ്മിഷന് ഇടപെടാൻ കഴിയുമായിരുന്നില്ലെന്നും കരാർ നടപടികളിലെ വീഴ്ച യുഡിഎഫ് ഭരണകാലത്താണ് സംഭവിച്ചതെന്നും പിണറായി ആരോപിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലത്തും വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ, അന്ന് ഒരു ഘട്ടത്തിലും പവർക്കട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading