Headlines

യുഎസിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; OPT ഫീസ് $70,000 ആക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

വാഷിങ്ടൺ: യുഎസിൽ പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർഥികൾക്ക് തൊഴിൽപരിശീലനത്തിനുള്ള അവസരം നൽകുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിയിൽ വൻ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. F-1 വിസയിലുള്ള വിദ്യാർഥികൾക്ക് ആദ്യമായി OPT ശുപാർശ ചെയ്യുന്നതിന് സർവകലാശാലകൾ 70,000 ഡോളർ ഫീസ് അടയ്ക്കണമെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) മുന്നോട്ടുവച്ച നിർദേശം. തുടർന്നുള്ള OPT ശുപാർശകൾക്ക് 30,000 ഡോളർ വീതവും ഈടാക്കും.നിലവിലെ OPT നടപടികളുമായി താരതമ്യം ചെയ്യുമ്പോൾ നിർദേശിച്ച തുക വൻ വർധനയാണ്. നിലവിൽ…

Read More

ഇറാന്റെ ഏഴ് ദിന കർമപദ്ധതി തള്ളി ട്രംപ്; വീണ്ടും ബോംബാക്രമണത്തിന് മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിന കർമപദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചതായി റിപ്പോർട്ട്. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും ബോംബാക്രമണം നടത്തുമെന്ന സൂചനയും ട്രംപ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചകൾക്കിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസിന് മുന്നിൽ പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചത്. നിർദേശങ്ങൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്ന് സമുദ്രഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ്…

Read More