Headlines

പണി പൂർത്തിയാകാതെ ടോൾ പിരിവ്; നാട്ടികയിൽ പ്രതിഷേധം, ജലപീരങ്കി പ്രയോഗം

തൃശൂർ: ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ടോൾ ബൂത്ത് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെയും ടോൾ പിരിവ് ആരംഭിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ചേറ്റുവ മുതൽ കയ്പമംഗലം വരെയുള്ള ഭാഗങ്ങളിൽ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ചേറ്റുവ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. വാടാനപ്പള്ളിയിലെ മേൽപ്പാലം നിർമാണത്തിനും കാര്യമായ പുരോഗതിയില്ല.

പല ഭാഗങ്ങളിലും ദിശാസൂചികകൾ സ്ഥാപിച്ചിട്ടില്ല. സ്ട്രീറ്റ് ലൈറ്റുകളും പൂർണമായി സജ്ജമായിട്ടില്ല. നിർമാണത്തിലെ അപാകതകൾ മൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ഇരട്ടിപ്രഹരമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ദേശീയപാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വ്യാഴാഴ്ച മുതൽ നാട്ടികയിൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് എൻഎച്ച്എഐ അധികൃതർ പ്രഖ്യാപിച്ചത്. ഇതിനെതിരെ സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും നേരത്തെ ടോൾപ്ലാസയിലേക്ക് പ്രതിഷേധം നടന്നിരുന്നു.

ദേശീയപാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വ്യാഴാഴ്ച മുതൽ നാട്ടികയിൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് എൻഎച്ച്എഐ അധികൃതർ പ്രഖ്യാപിച്ചത്. ഇതിനെതിരെ സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും നേരത്തെ ടോൾപ്ലാസയിലേക്ക് പ്രതിഷേധം നടന്നിരുന്നു.
ദേശീയപാതയുടെ നിർമാണവും സുരക്ഷാ സംവിധാനങ്ങളും പൂർണമായി പൂർത്തിയാക്കിയ ശേഷമേ ടോൾ പിരിവ് ആരംഭിക്കാവൂവെന്നും നിലവിലെ തീരുമാനം പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading