Headlines

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും ക്വിറ്റ് ഇന്ത്യാ സമരത്തിലെ പോരാളിയുമായ സോഷ്യോ വാസു (പി. വാസു) അന്തരിച്ചു. 103 വയസായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം.

1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായി പങ്കെടുത്ത സോഷ്യോ വാസു, ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ജാഥയ്ക്ക് നേതൃത്വം നൽകിയതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. തുടർന്ന് ജയിൽവാസവും അനുഭവിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ തലമുറകൾക്ക് പകർന്നുനൽകിയ വാസുവിന്റെ വിയോഗം കോഴിക്കോട് ചരിത്ര-സാമൂഹിക രംഗത്ത് വലിയ നഷ്ടമായി.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading