13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ
ഫരീദാബാദ്: ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിൽ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ ആറ് പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഒളിവിലുള്ള മൂന്ന് പേർക്കായി പ്രത്യേക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. കുനാൽ, ദീപക്, യാഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി…
