Headlines

മുനീറിന് ക്യാബിനറ്റ് പദവി, പി ജെ ജോസഫിന് പരിഗണനയില്ല; യുഡിഎഫിൽ പൊട്ടിത്തെറി

തിരുവനന്തപുരം: എം.കെ. മുനീറിന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം നൽകാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ പി.ജെ. ജോസഫിന്റെ ക്യാബിനറ്റ് പദവിയിൽ തീരുമാനം വൈകുന്നത് യുഡിഎഫിൽ പുതിയ അസ്വസ്ഥതയ്ക്ക് വഴിയൊരുക്കുന്നു. ജോസഫിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ക്യാബിനറ്റ് റാങ്ക് സംബന്ധിച്ച് മുന്നണി നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

ക്യാബിനറ്റ് റാങ്ക് വൈകുന്നതിൽ പി.ജെ. ജോസഫ് യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം, എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ മതിയായ കൂടിയാലോചന നടന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മുനീറിന്റെ നിയമനം ക്യാബിനറ്റ് റാങ്കോടെയാണെന്നാണ് റിപ്പോർട്ടുകൾ.

വിവിധ ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങളും വൈകുന്ന സാഹചര്യത്തിലാണ് കേരള കോൺഗ്രസ് വിഭാഗം നിലപാട് കടുപ്പിക്കുന്നത്. സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് മുന്നോട്ടുവച്ച ആവശ്യങ്ങളും പിന്നീട് നടന്ന സമവായവും ചൂണ്ടിക്കാട്ടിയാണ് പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്ന ആവശ്യം കേരള കോൺഗ്രസ് ശക്തമാക്കുന്നത്.

മുനീറിന് ക്യാബിനറ്റ് പദവി ഉറപ്പായതോടെ ജോസഫിന്റെ കാര്യത്തിൽ തീരുമാനം വൈകുന്നത് മുന്നണിയിൽ അതൃപ്തിക്ക് കാരണമാകുന്നു

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading