5000 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; ബിഎൽഎം ചെയർമാൻ പ്രേംകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
കോഴിക്കോട്: മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ 5000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്ന കേസിൽ ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎൽഎം) ചെയർമാൻ പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ വസതിയിൽനിന്നാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പ്രേംകുമാറിന്റെ അറസ്റ്റ് സംബന്ധിച്ച വാർത്ത ബിഎൽഎം നിഷേധിച്ചു. നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവിൽ വൻതോതിൽ പണം സമാഹരിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ്…
