സമരം അവസാനിപ്പിക്കില്ല; നിയമന ഉത്തരവുകൾ കിട്ടാതെ മടങ്ങില്ലെന്ന് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: സമരം അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം തള്ളി സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരം തുടരുമെന്ന് സമരസമിതി നേതാവ് വളർമതി പ്രഖ്യാപിച്ചു. വാഗ്ദാനങ്ങൾ വാക്കുകളിൽ ഒതുക്കാതെ ഉത്തരവുകളാക്കി സമരപ്പന്തലിലെത്തിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്. അനിശ്ചിതകാല രാപ്പകൽ സമരം ചൊവ്വാഴ്ച 115-ാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. നിരാഹാര സമരത്തിനു പുറമെ വരുംദിവസങ്ങളിൽ കൂടുതൽ സമരപരിപാടികളും സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം വളർമതി തല മുണ്ഡനം ചെയ്താണ് നിരാഹാര…
