പണി പൂർത്തിയാകാതെ ടോൾ പിരിവ്; നാട്ടികയിൽ പ്രതിഷേധം, ജലപീരങ്കി പ്രയോഗം
തൃശൂർ: ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ടോൾ ബൂത്ത് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെയും ടോൾ പിരിവ് ആരംഭിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ചേറ്റുവ മുതൽ കയ്പമംഗലം വരെയുള്ള ഭാഗങ്ങളിൽ നിർമാണം ഇനിയും…
