Headlines

ജന്തർ മന്തറിലെ പ്രതിഷേധവേദി നിയന്ത്രണം; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിനെ പ്രതിഷേധവേദിയെന്ന പദവിയിൽനിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അഭിഭാഷക സ്വാതി സിങ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. ഒക്ടോബർ 9-ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് കോടതി ആരാഞ്ഞു. സമാധാനപരമായി സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് ഡൽഹി പൊലീസിന്റെ നടപടിയെന്ന് ഹർജിക്കാരിക്കുവേണ്ടി…

Read More