Headlines

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം

പാലക്കാട്: കളിച്ചുനടന്ന ബാല്യത്തിന് അപ്രതീക്ഷിത വിരാമം. പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ വീണ് രണ്ട് കുരുന്നുകൾ മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറ (5), സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹയാൻ (2.5) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. സ്കൂൾ വിട്ടെത്തിയ കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. കുറച്ചുസമയത്തിന് ശേഷം കുട്ടികളെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തി. വീടിന് സമീപം ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.

ഉടൻ തന്നെ കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ സഹറയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ഹയാനെ വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ കൊപ്പം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading