
കാസർകോട്: മാവുങ്കലിൽ കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതിയകണ്ടം മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ ആചാരിയുടെയും ചന്ദ്രികയുടെയും മകൻ പി. സതീഷ് കുമാർ (45) ആണ് മരിച്ചത്.
കടുത്ത പനിയെ തുടർന്ന് ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷിന്റെ ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിച്ചു.
ഇന്റർലോക്ക് തൊഴിലാളിയായിരുന്നു സതീഷ്. സഹോദരങ്ങൾ: ശശികുമാർ (മലപ്പച്ചേരി), ശാലിനി (കുണ്ടേൻ കെവ്വൽ), സന്തോഷ് (എറണാകുളം).
