Headlines

എത്ര സൂത്രം കാണിച്ചാലും സത്യം പുറത്തുവരും’; പിഎസ്‌സിയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നവംബർ രണ്ടിലേക്ക് മാറ്റി ഹൈക്കോടതി. ഹർജി പരിഗണിക്കവെ സർക്കാറിനും പിഎസ്‌സിക്കുമെതിരെ ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശനം ആവർത്തിച്ചു. എത്ര സൂത്രം പ്രയോഗിച്ചാലും സത്യം പുറത്തുവരുമെന്നായിരുന്നു കോടതിയുടെ പരാമർശം. കേസിൽ പിഎസ്‌സി രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി മുന്നോട്ടുപോകുകയാണെന്നും സർക്കാറിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി കോടതിയെ അറിയിച്ചു. പിഎസ്‌സി നടപടികൾ ആരംഭിക്കുകയും രണ്ട്…

Read More

അവഗണനയ്ക്കെതിരെ പ്രതിഷേധം; തല മുണ്ഡനം ചെയ്ത് റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം: സർക്കാർ അനുകൂല തീരുമാനമെടുക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ ഉദ്യോഗാർഥികൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. നിരാഹാരസമരം ആരംഭിക്കുമെന്നും സമരക്കാർ അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ വളർമതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ പ്രതിഷേധം കടുപ്പിച്ചത്.

Read More

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകും. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Read More

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ, പിഎസ്‌സിയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ചേരും. രാവിലെ നടക്കുന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തില്ലെന്ന പിഎസ്‌സിയുടെ നിലപാട് ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗത്തിന് വലിയ പ്രധാന്യമുള്ളത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി…

Read More