Headlines

സൗദി വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം, 36 പേർക്ക് പരിക്ക്

സനാ: സൗദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികളുടെ തുടർച്ചയായ ആക്രമണം. റിയാദിലും അബ്ഹയിലുമുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ അബ്ഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ യെമനിലെ ഏഡൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ മിസൈൽ ആക്രമണം നടത്തി. വിമാനത്താവള റൺവേയ്ക്ക് സമീപമാണ് മിസൈൽ പതിച്ചതെന്ന് യെമൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായമുണ്ടായില്ല….

Read More