Headlines

മാരാരിക്കുളത്ത് സ്ലീപ്പർ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിൽ പതിനാലോളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്കാണ് ബസ് മറിഞ്ഞത്. ദേശീയപാതയും സർവീസ് റോഡും തമ്മിൽ രണ്ടടിയോളം ഉയരവ്യത്യാസമുള്ള ഭാഗത്തായിരുന്നു അപകടം. അപകടത്തെത്തുടർന്ന് മറിഞ്ഞ ബസ് പിന്നീട് ഉയർത്തിമാറ്റി.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading