എഫ്‌സിഐ ഗോഡൗണിൽ അരിക്കടത്ത്; 250 ചാക്കിലേറെ അരി പിടികൂടി
ആലപ്പുഴ: എഫ്‌സിഐ ഗോഡൗൺ കേന്ദ്രീകരിച്ച് റേഷൻ അരി കരിഞ്ചന്തയിലേക്ക് കടത്തിയെന്ന ആരോപണത്തിൽ ആലപ്പുഴയിൽ അന്വേഷണം ശക്തമാകുന്നു. രാത്രിയുടെ മറവിൽ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെ 250 ചാക്കിലേറെ അരി പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ലോറി ഉടമയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എഫ്‌സിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതിനെച്ചൊല്ലി വിവാദവും ശക്തമായി. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ മിന്നൽ പരിശോധനയിൽ അരിക്കടത്ത് പുറത്തുവന്നത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി ഷിഹാബ്, ആലപ്പുഴ സ്വദേശി…
