Headlines

മുഖ്യമന്ത്രിയുടെ എ ഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ

​തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്ഇബി ജീവനക്കാരുമൊത്തുള്ളതായി നിർമ്മിച്ച വൈറൽ എഐ ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് എതിLമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മെറ്റയുടെ ഈ നടപടി. രാജ്യത്ത് ലഭ്യമാല്ലെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ എഐ ഡാൻസ് വീഡിയോ കാണാൻ സാധിക്കും. ​

തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലെ സുഹൃത്തും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡാൻസ് വീഡിയോ നിർമ്മിച്ചത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

​മോഹൻലാലിനെയും വിജയിനെയും പോലും കടത്തിവെട്ടുന്ന രീതിയിലാണ് താൻ ഡാൻസ് ചെയ്യുന്നതെന്ന് ഈ എഐ വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി ഒരു പൊതുവേദിയിൽ തമാശയായി പരാമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ മുൻപ് നീക്കം ചെയ്യപ്പെട്ടത് വിവാദമാവുകയും പിന്നീട് അവ പുനഃസ്ഥാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ഈ എഐ വീഡിയോയ്ക്കെതിരെയും മെറ്റയുടെ നടപടിയുണ്ടായിരിക്കുന്നത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading