
പാലാ എം.എൽ.എ. മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.
സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സ്വദേശിയായ പരാതിക്കാരനാണ് ഹർജി നൽകിയിരിക്കുന്നത്.
ഹർജി തീർപ്പാകുന്നത് വരെ എം എൽ എ എന്ന നിലയിലുള്ള മാണി സി കാപ്പന്റെ ആനുകൂല്യങ്ങൾതടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകമായി തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി നൽകിയത്.
