
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെതിരെയാണ് ഹർജി സമർപ്പിച്ചത്.
ഹർജിയിൽ അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സുപ്രീംകോടതിയുടെ നിലപാട് വിദ്യാർഥികൾക്ക് നിർണായകമാകും. വിദ്യാർഥികൾക്കുവേണ്ടി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.
