Headlines

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരിയും മൊബൈൽ ഫോണും; പരിശോധനയിൽ സിം കാർഡും ചാർജറും പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും നിരോധിത വസ്തുക്കൾ കണ്ടെത്തി. വ്യാപക പരിശോധനയിൽ മൊബൈൽ ഫോൺ, സിം കാർഡ്, ബാറ്ററി, ചാർജർ എന്നിവയ്ക്കൊപ്പം ഹാഷിഷ് ഓയിലാണെന്ന് സംശയിക്കുന്ന ലഹരിവസ്തുവും പിടിച്ചെടുത്തു.

ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിലായിരുന്നു പരിശോധന. ജയിലിനുള്ളിൽ നിരോധിത വസ്തുക്കൾ എത്തുന്നത് ആവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നു.

Leave a Reply