Headlines

കടന്നൽ ആക്രമണത്തിൽ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

മഞ്ചേരി: മഞ്ചേരിയിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് അഞ്ച് അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ നെല്ലിപ്പറമ്പ് മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം. ജോലിയിൽ ഏർപ്പെട്ടിരിക്കെ കടന്നലിന്റെ ആക്രമണത്തിനിരയായ തൊഴിലാളികളെ ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ടിയങ്ങാടി വെള്ളപ്പാറക്കുന്ന് കണ്ണൻകുട്ടി (70), ആലങ്ങാട് ലക്ഷ്മി (55), ഗീത (52), വിലാസിനി (53), നെല്ലിപ്പറമ്പ് ഇട്ടിഅക്കി (65) എന്നിവർക്കാണ് പരിക്കേറ്റത്.

Read More

പൊന്നാനിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; വിദ്യാർഥികളടക്കം 15 പേർക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിദ്യാർഥികളടക്കം 15 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം–ചെറവല്ലൂർ റോഡിലാണ് അപകടം. കുന്നംകുളത്തുനിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന ‘ദേവിക’ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റവരെ ചങ്ങരംകുളത്തെ സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.

Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് കൊണ്ടോട്ടിയിലേക്ക് പോവുകയായിരുന്ന കാറിൽനിന്ന് വലിയ തോതിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് കാറിലേക്ക് തീ പടർന്നുപിടിച്ചു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

Read More

മന്ത്രവാദത്തിന്റെ മറവിൽ പീഡനം; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

എടവണ്ണ: മന്ത്രവാദത്തിന്റെയും വ്യാജചികിത്സയുടെയും മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ ജിലാനി തങ്ങളെ (35) എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെയും മാതാവിനെയും പ്രതി കുണ്ടുതോടുള്ള വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ആഗസ്തിൽ ഇവരോടൊപ്പം നാടുവിട്ടു. ഇരുവരെയും കുറിച്ച്…

Read More

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബറടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബറടക്കം നാലുപേരെ മലപ്പുറം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട കർക്കിടകം സ്വദേശി ടി.പി. ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിൻ യൂട്യൂബറാണ്. മലപ്പുറം, വേങ്ങര, മങ്കട മേഖലകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു…

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഒരാൾ മരിച്ചു, 66 പേർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതിനിടെ ഒരാൾ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുൾ സത്താറാണ് മരിച്ചത്. രോഗബാധയെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്ക് പരിധികളിലായി ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കണക്കിലെടുത്ത് പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി. സെപ്റ്റംബറിൽ വണ്ടൂരിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 11 പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. രോഗവ്യാപനത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്ന…

Read More

തെന്നല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്; പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന

മലപ്പുറം: തെന്നല സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. ലീഗ് ഭരണത്തിലുണ്ടായിരുന്ന ബാങ്കിന്റെ പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്‌തീൻ, മുൻ ഡയറക്ടർമാരായ അലി ഹസൻ, സജിത, സെക്രട്ടറി വാസുദേവൻ മൂസത് എന്നിവരുടെ വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. നിക്ഷേപകരുടെ പരാതിയെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി റെയ്ഡ്. ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതികളാണ് അന്വേഷണ പരിധിയിലുള്ളത്. ക്രമക്കേടുകളെ തുടർന്ന് ബാങ്ക്…

Read More

മലപ്പുറത്തെ സി.പി.എം നേതാവിന്റെ അധിക്ഷേപം; പിണറായി വിജയന്റെ പഴയ നിലപാടിന്റെ തുടർച്ചയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാരമാണെന്ന തരത്തിലുള്ള പരാമർശമാണ് സി.പി.എം നേതാവ് നടത്തിയതെന്നും സതീശൻ ആരോപിച്ചു.

Read More