Headlines

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ്; സ്വയം വാദിക്കുമെന്ന് സനൽകുമാർ

കൊച്ചി: നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിൽ താൻ സ്വയം വാദിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു. കേസിൽ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നും മഞ്ജുവാര്യർ സമർപ്പിച്ച പരാതിയിലെ ഒപ്പ് വ്യാജമാണെന്നും സനൽകുമാർ എറണാകുളം മുൻസിഫ് കോടതി നാലിനെ അറിയിച്ചു.


എതിർകക്ഷികളുടെ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 17ലേക്ക് മാറ്റി. കേസിൽ നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്നടക്കമുള്ള സനൽകുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നായിരുന്നു ഉത്തരവ്.


നടിയും അഭിഭാഷകയുമായ ശാന്തി മായാദേവി മുഖേനയാണ് മഞ്ജുവാര്യർ കോടതിയിൽ ഹർജി നൽകിയത്. ഓൺലൈൻ മാധ്യമങ്ങളിലുൾപ്പെടെ മഞ്ജുവാര്യർക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതായി ആരോപിക്കുന്ന മറ്റു ചിലരെയും ഹർജിയിൽ പ്രതിചേർത്തിട്ടുണ്ട്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading