Headlines

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരിയും മൊബൈൽ ഫോണും; പരിശോധനയിൽ സിം കാർഡും ചാർജറും പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും നിരോധിത വസ്തുക്കൾ കണ്ടെത്തി. വ്യാപക പരിശോധനയിൽ മൊബൈൽ ഫോൺ, സിം കാർഡ്, ബാറ്ററി, ചാർജർ എന്നിവയ്ക്കൊപ്പം ഹാഷിഷ് ഓയിലാണെന്ന് സംശയിക്കുന്ന ലഹരിവസ്തുവും പിടിച്ചെടുത്തു. ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിലായിരുന്നു പരിശോധന. ജയിലിനുള്ളിൽ നിരോധിത വസ്തുക്കൾ എത്തുന്നത് ആവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നു.

Read More

ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു

മുംബൈ: ടെലിവിഷൻ താരം അനുജ് താക്കൂർ (33) അന്തരിച്ചു. ഉറക്കത്തിനിടെ ഉണ്ടായ അപസ്മാരമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഒക്ടോബർ 27ന് മുംബൈയിലെ ഓഷിവാരയിലുള്ള വസതിയിലായിരുന്നു അന്ത്യം. ദിവസവും പുലർച്ചെ 4.30ന് എഴുന്നേറ്റ് വ്യായാമം ചെയ്യുന്ന ശീലമുണ്ടായിരുന്ന അനുജ്, പതിവുസമയത്ത് അലാറം മുഴങ്ങിയിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ അപസ്മാരം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങൾ പിന്നീട് സ്ഥിരീകരിച്ചു. അനുജിന്റെ മരണവിവരം സുഹൃത്തുക്കളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ധൂം മച്ചാവോ ധൂം’, ‘ബന്ധൻ…

Read More

ബെംഗളൂരു–കോഴിക്കോട് സ്ലീപ്പർ ബസ് അപകടം; മൂന്ന് മലയാളികളടക്കം നാലുപേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മലയാളികളടക്കം നാലുപേർ മരിച്ചു. ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, മൈസൂരു സ്വദേശി ബസ് ഡ്രൈവർ സുനിൽ, ബസിലെ ക്ലീനർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. മൈസൂരുവിന് സമീപം ഹുൻസൂർ–പെരിയപട്ടണ മേഖലയിൽ ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം. ‘കാവേരി’ എന്ന സ്ലീപ്പർ ബസ് എതിർദിശയിൽനിന്നെത്തിയ ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർ കാബിനിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരടക്കമുള്ളവരെ…

Read More

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ്; സ്വയം വാദിക്കുമെന്ന് സനൽകുമാർ

കൊച്ചി: നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിൽ താൻ സ്വയം വാദിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു. കേസിൽ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നും മഞ്ജുവാര്യർ സമർപ്പിച്ച പരാതിയിലെ ഒപ്പ് വ്യാജമാണെന്നും സനൽകുമാർ എറണാകുളം മുൻസിഫ് കോടതി നാലിനെ അറിയിച്ചു. എതിർകക്ഷികളുടെ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 17ലേക്ക് മാറ്റി. കേസിൽ നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്നടക്കമുള്ള സനൽകുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നായിരുന്നു ഉത്തരവ്. നടിയും അഭിഭാഷകയുമായ ശാന്തി മായാദേവി…

Read More

എംഡിഎംഎ വിൽപന വിദ്യാർഥികൾക്കിടയിലും; കോളേജ് അധ്യാപകനടക്കം നാലുപേർ പിടിയിൽ

മലപ്പുറം: നിലമ്പൂരിലും സമീപപ്രദേശങ്ങളിലും വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിൽക്കുന്ന കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ. മമ്പാട് എം.ഇ.എസ്. കോളേജിലെ താത്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദ് അറസ്റ്റുചെയ്തത്. സുബ്രഹ്മണ്യനിൽനിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തേ പോലീസ് പിടികൂടിയിരുന്നു. റീനയുടെ വീടിനുസമീപത്തെ മതിലിൽ ഇടിച്ചനിലയിൽ കണ്ടെത്തിയ കാറിൽനിന്നാണ്പോലീസ് എംഡിഎംഎ കണ്ടെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ,…

Read More