യു.പിയിൽ ദളിത് യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്തിന് പരിക്ക്
ലഖ്നൗ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ഇരുപത്തൊന്നുകാരനായ ദളിത് യുവാവ് വെടിയേറ്റു മരിച്ചു. ചിരയ്യകോട് പ്രദേശത്ത് സർസേന പെട്രോൾ പമ്പിന് സമീപം വെച്ചാണ് ക്രൂരമായ അക്രമം നടന്നത്. അമ്മായിയുടെ വീട് സന്ദർശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന അവനീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ അവനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബി.എസ്.സി വിദ്യാർത്ഥിയായ സുഹൃത്ത് ഹൻസ് രാജിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾരാജ്യത്ത് ഏറ്റവും കൂടുതൽ ദളിത് വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന…
