Headlines
Sub Editor's avatar

Sub Editor

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരിയും മൊബൈൽ ഫോണും; പരിശോധനയിൽ സിം കാർഡും ചാർജറും പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും നിരോധിത വസ്തുക്കൾ കണ്ടെത്തി. വ്യാപക പരിശോധനയിൽ മൊബൈൽ ഫോൺ, സിം കാർഡ്, ബാറ്ററി, ചാർജർ എന്നിവയ്ക്കൊപ്പം ഹാഷിഷ് ഓയിലാണെന്ന് സംശയിക്കുന്ന ലഹരിവസ്തുവും പിടിച്ചെടുത്തു. ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിലായിരുന്നു പരിശോധന. ജയിലിനുള്ളിൽ നിരോധിത വസ്തുക്കൾ എത്തുന്നത് ആവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നു.

Read More

പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം; കാലടി വിദ്യാർഥികൾ സുപ്രീംകോടതിയിൽ

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർഥികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെതിരെയാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സുപ്രീംകോടതിയുടെ നിലപാട് വിദ്യാർഥികൾക്ക് നിർണായകമാകും. വിദ്യാർഥികൾക്കുവേണ്ടി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.

Read More

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്; കേരള സർക്കാരിനെതിരെ കേന്ദ്ര ടൂറിസം മന്ത്രാലയം

കൊച്ചി: സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. ഹോട്ടലുകൾക്ക് സ്റ്റാർ പദവി ലഭിക്കുന്നതിനു മുമ്പ് ബാർ ലൈസൻസ് അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കേന്ദ്രം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ സമർപ്പിക്കുന്ന അപേക്ഷകൾ പ്രാഥമിക രേഖകൾ മാത്രമാണ്. കേന്ദ്രത്തിന്റെ പരിശോധന പൂർത്തിയാക്കി ഔദ്യോഗികമായി സ്റ്റാർ പദവി അനുവദിക്കുന്നതുവരെ ഇത്തരം അപേക്ഷകൾ ബാർ ലൈസൻസിനോ മറ്റ് ആനുകൂല്യങ്ങൾക്കോ ഉള്ള യോഗ്യതയായി കണക്കാക്കാനാകില്ലെന്നും…

Read More

അഞ്ചുദിവസം കൂടി മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; നവംബർ 7 വരെ ജാഗ്രതാനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്….

Read More

സമരം ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷയില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് സസ്‌പെൻഷനിലായ സംസ്കൃത സർവകലാശാലാ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. താൽക്കാലിക വൈസ് ചാൻസലർ സിസ തോമസും മറ്റും സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി വിധി മനുഷ്യത്വവിരുദ്ധമാണെന്നും സമരം തുടരുമെന്നും വിദ്യാർഥികൾ പ്രതികരിച്ചു. തെറ്റായ അവബോധം സൃഷ്ടിച്ച് വൈസ് ചാൻസലർ സംഭവത്തിൽ സ്വന്തം നിലപാടിന് അനുകൂലമായ കഥ മെനയുകയാണെന്ന് വിദ്യാർഥികൾക്കുവേണ്ടി ഹാജരായ…

Read More

‘ലൈറ്റ് മരിച്ചു’ വീണ്ടും അരങ്ങിലേക്ക്; ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർഥികളുടെ നാടകാവതരണം

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവാദമായ ‘ലൈറ്റ് മരിച്ചു’ എന്ന നാടകം ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അവതരിപ്പിക്കാൻ വിദ്യാർഥികൾ. നാടകവിഭാഗത്തിലെ പഠനസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സംഘടിപ്പിച്ച സർഗാത്മക പ്രതിഷേധമാണ് നാടകത്തിലൂടെ അരങ്ങേറിയത്. എന്നാൽ, താൽക്കാലിക വൈസ് ചാൻസലർ സിസ തോമസിന്റെ ശവദാഹമാണ് നാടകത്തിൽ അവതരിപ്പിച്ചതെന്ന പ്രചാരണത്തെത്തുടർന്ന് വിവാദം ശക്തമാകുകയായിരുന്നു. സർവകലാശാല അധികൃതരും വൈസ് ചാൻസലറും പിന്നീട് ഉന്നതവിദ്യാഭ്യാസ മന്ത്രിയും നടത്തിയ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ 16 വിദ്യാർഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്…

Read More

ട്രാൻസ്‌ഫോർമർ ശേഷിക്കുറവ് പറഞ്ഞ് സോളാർ കണക്ഷൻ തടയുന്നു; കെഎസ്ഇബിക്കെതിരെ വിമർശനം

കൊല്ലം: സംസ്ഥാനത്ത് സോളാർ വൈദ്യുതി ഉൽപാദനം പ്രോത്സാഹിപ്പിക്കേണ്ട കെഎസ്ഇബി, ട്രാൻസ്‌ഫോർമറുകളുടെ ശേഷിക്കുറവ് ചൂണ്ടിക്കാട്ടി പുതിയ കണക്ഷനുള്ള അപേക്ഷകൾ നിരസിക്കുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബദൽ ഊർജസ്രോതസ്സായ സൗരോർജത്തെ ആശ്രയിക്കാൻ ശ്രമിക്കുന്ന ഉപഭോക്താക്കളാണ് ഇതോടെ പ്രതിസന്ധിയിലായത്. ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർധിപ്പിക്കാൻ നടപടിയെടുക്കാത്തതാണ് കണക്ഷൻ നിഷേധിക്കുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. 2027 മാർച്ച് 31ന് പ്രധാനമന്ത്രി സൂര്യഘർ പദ്ധതി അവസാനിക്കാനിരിക്കെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ അപേക്ഷകരുടെ തിരക്ക് വർധിക്കുകയാണ്. പദ്ധതിപ്രകാരം മൂന്ന് കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് 78,000 രൂപ സബ്സിഡി…

Read More

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശി നഹീം അസീസാണ് മരിച്ചത്. എംഎസ്വി അൽ യൂസുഫി എന്ന കപ്പലിന് നേരെ ഞായറാഴ്ചയായിരുന്നു ആക്രമണം. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ സംഭവം സ്ഥിരീകരിച്ചു. ആക്രമണം നടക്കുമ്പോൾ 14 ഇന്ത്യൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നഹീം അസീസ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പേർഷ്യൻ ഗൾഫ് മേഖലയിൽ യു.എസ്–ഇറാൻ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗത…

Read More

ആറുപേർക്ക് പുതുജീവനേകി 17കാരന്റെ മടക്കം; അവയവദാനത്തിലൂടെ മാതൃകയായി രുദ്രേഷ്

തിരുവനന്തപുരം: മരണത്തിലും ആറുപേർക്ക് പുതുജീവൻ പകർന്ന് 17കാരൻ രുദ്രേഷ് വിടവാങ്ങി. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കരമന സ്വദേശി രുദ്രേഷിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മകന്റെ മരണവാർത്തയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച കുടുംബത്തിന്റെ തീരുമാനം ആറുപേർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയായി. ഒക്ടോബർ 26ന് കരമനയിലുണ്ടായ വാഹനാപകടത്തിലാണ് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രുദ്രേഷിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതോടെയാണ് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചത്. ആദ്യഘട്ടത്തിൽ ഹൃദയം ഉൾപ്പെടെയുള്ള…

Read More

മലയാള സിനിമയിലെ പ്രമുഖ ചമയ കലാകാരൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച അദ്ദേഹം നിരവധി തലമുറകളിലെ സൂപ്പർതാരങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റിയ ചമയ കലാകാരനായിരുന്നു. പ്രേംനസീർ, എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾക്ക് കഥാപാത്രങ്ങൾക്കനുസരിച്ചുള്ള രൂപപ്പകർച്ച ഒരുക്കിയത് പാണ്ഡ്യനായിരുന്നു. 2001ൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന…

Read More