ഹോസ്റ്റലിൽ പോലീസ് കയറിയ സംഭവം: വിമർശനവുമായി ജി. സുധാകരൻ
ആലപ്പുഴ: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് കയറിയ നടപടിയെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎയും സിപിഎം വിമത നേതാവുമായ ജി. സുധാകരൻ രംഗത്ത്. ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പോലീസ് കയറുന്നത് നല്ല പ്രവണതയല്ലെന്നും അത് പണ്ടുമുതലേ നിലനിൽക്കുന്ന കീഴ്‌വഴക്കങ്ങൾക്കും രീതികൾക്കും വിരുദ്ധമാണെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. View this post on Instagram ഹോസ്റ്റലിൽ അനാവശ്യ സംഭവങ്ങളും അനിഷ്ട സംഭവങ്ങളും നടന്നിട്ടുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ലെന്നും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് പോലീസിനെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടാകാമെന്നും സുധാകരൻ വ്യക്തമാക്കി….
