ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; ഇന്ന് ശുഭ്രപതാക ഉയരും
തൃശൂർ : ഡിവൈഎഫ്‌ഐ 16–ാം സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്‌ച തൃശൂരിൽ തുടക്കമാകും. പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ച രാവിലെ പത്തിന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്‌രാജും പൊതുസമ്മേളനം ശനിയാഴ്‌ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന് തുടക്കംകുറിച്ച് ബുധനാഴ്‌ച വൈകിട്ട് രക്തസാക്ഷി നഗറിൽ പതാക ഉയർത്തുമെന്ന് സംഘാടകസമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാക ജാഥയും തിരുവനന്തപുരത്തെ ഹഖ് മുഹമ്മദ്– മിഥിലാജ് സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച കൊടിമരജാഥയും കൊടുങ്ങല്ലൂരിലെ കെ…
