Headlines

ആലപ്പുഴയിൽ പട്ടാപ്പകൽ ഞെട്ടിക്കുന്ന മോഷണം ; മുളക് പൊടി എറിഞ്ഞ് കവന്നത് 15 പവൻ

ആലപ്പുഴ : വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് സ്വർണാഭരണങ്ങൾ കവർന്നു. കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. 15 പവൻ സ്വർണ്ണമാണ് പട്ടാപ്പകൽ കൊള്ളയടിച്ചത്. ആക്രമണം നടത്തുമ്പോൾ സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

വീടിന്റെ മുകളിലത്തെ നില വാടകക്ക്​ നൽകാൻ തീരുമാനിച്ചിരുന്നു. ഇത് വാടകക്ക്​ എടുക്കാൻ കരാർ ഒപ്പിടാനെന്ന് പേരിലാണ് മോഷ്ടാവ് വീട്ടിലെത്തിയതെന്ന് ആക്രമണത്തിന് ഇരയായ സുദർശൻ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് വീടിന്റെ വാടക വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് സുദർശനന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്. ശേഷം ഭാര്യയുടെ 15 പവൻ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുകയായിരുന്നു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading