Headlines

ആറാട്ട് ഘോഷയാത്ര: തിരുവനന്തപുരം വിമാനത്താവളം നാളെ അഞ്ചുമണിക്കൂർ അടച്ചിടും; നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച വൈകിട്ട് നാലുമുതൽ രാത്രി ഒൻപതുവരെ അടച്ചിടും. അഞ്ചുമണിക്കൂർ വിമാന സർവീസുകൾ നിർത്തിവെക്കുന്നതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം ഉറപ്പാക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി ചൊവ്വാഴ്ച പകൽ മൂന്നുമുതൽ രാത്രി പത്തുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളിൽ വാഹന പാർക്കിങ്ങിന് വിലക്കുണ്ട്. വാഴപ്പള്ളി ജങ്ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്കൂൾ വരെയും പടിഞ്ഞാറേനട മുതൽ…

Read More