
ചെങ്ങന്നൂർ: മുണ്ടങ്കാവ് ജങ്ഷനിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വാഹനാപകടങ്ങൾ. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ കെഎസ്ആർടിസി ഡിപ്പോ വാൻ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂൺ തകർത്തശേഷം സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 8.45ഓടെയാണ് ജങ്ഷനിൽ രണ്ടാമത്തെ അപകടമുണ്ടായത്. തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
