Headlines

കാൻസർ മരുന്നുകൾക്ക് വൻ വിലക്കുറവ്; 137 മരുന്നുകളുടെ വില 70% വരെ കുറയും

ന്യൂഡൽഹി: കാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു. നവംബർ 9 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും വ്യാപാരികൾ ഈടാക്കുന്ന ലാഭവിഹിതം നിയന്ത്രിക്കുന്ന ട്രേഡ് മാർജിൻ റാഷണലൈസേഷൻ (ടി.എം.ആർ.) പദ്ധതിയുടെ ഭാഗമായാണ് നടപടി. തെരഞ്ഞെടുത്ത മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ (എം.ആർ.പി.) 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ മരുന്നിന്റെയും നിലവിലെ വിലയും വിലഘടനയും അനുസരിച്ചായിരിക്കും കുറവിന്റെ തോത് നിശ്ചയിക്കുക….

Read More