Headlines

കാൻസർ മരുന്നുകൾക്ക് വൻ വിലക്കുറവ്; 137 മരുന്നുകളുടെ വില 70% വരെ കുറയും

ന്യൂഡൽഹി: കാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു. നവംബർ 9 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും വ്യാപാരികൾ ഈടാക്കുന്ന ലാഭവിഹിതം നിയന്ത്രിക്കുന്ന ട്രേഡ് മാർജിൻ റാഷണലൈസേഷൻ (ടി.എം.ആർ.) പദ്ധതിയുടെ ഭാഗമായാണ് നടപടി.

തെരഞ്ഞെടുത്ത മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ (എം.ആർ.പി.) 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ മരുന്നിന്റെയും നിലവിലെ വിലയും വിലഘടനയും അനുസരിച്ചായിരിക്കും കുറവിന്റെ തോത് നിശ്ചയിക്കുക. മരുന്നുകളുടെ എം.ആർ.പിയുടെ 30 ശതമാനമായി വ്യാപാരികളുടെ ലാഭവിഹിതം പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇമ്യൂണോതെറപ്പി മരുന്നുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള കാൻസർ മരുന്നുകളാണ് വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നത്. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നുകളും പട്ടികയിലുണ്ട്.

വിവിധ തരത്തിലുള്ള കാൻസറുകളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഇമ്യൂണോതെറപ്പി മരുന്നുകൾക്കും വിലക്കുറവ് ബാധകമാകും. പുതിയ നടപടി പ്രാബല്യത്തിൽ വരുന്നതോടെ രോഗികൾക്ക് കാൻസർ ചികിത്സയ്ക്കായി ചെലവഴിക്കേണ്ട തുകയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading