16കാരിയെ സ്പാകളിലെത്തിച്ച് ലൈംഗിക ചൂഷണം; രക്ഷപ്പെടാതിരിക്കാൻ കാവൽ, വഴങ്ങിയില്ലെങ്കിൽ മർദനം
തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിവിധ സ്പാകളിലെത്തിച്ച് ചൂഷണത്തിന് വിട്ടുനൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പീഡനത്തിന് വഴങ്ങാതിരുന്നപ്പോൾ മർദിച്ചെന്നും രക്ഷപ്പെടുന്നത് തടയാൻ മാതൃസഹോദരി മുറിക്കു പുറത്ത് കാവൽ നിന്നെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്പാ നടത്തിപ്പുകാരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മാതൃസഹോദരിയെയും ഭർത്താവിനെയും ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിലെ പാലസമുദ്രയിൽനിന്നാണ് കേരള പൊലീസ്…
