Headlines

പാറളം പഞ്ചായത്തിൽ കോൺഗ്രസ് മുന്നേറ്റം; റോസ് മേരി അപേഷ് പ്രസിഡന്റ്

ചേർപ്പ്: അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടമായ പാറളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ റോസ് മേരി അപേഷ് വിജയിച്ചു. കോൺഗ്രസിന്റെ ആറ് അംഗങ്ങൾക്കും സിപിഐയുടെ രണ്ട് അംഗങ്ങൾക്കും ലഭിച്ച പിന്തുണയോടെയാണ് റോസ് മേരി പ്രസിഡന്റായത്. പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതവും എൽഡിഎഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്. മൂന്ന് മുന്നണികളും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥികളെ മത്സരിപ്പിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ കോൺഗ്രസിന് എട്ട് വോട്ടും ബിജെപിക്ക് ആറ് വോട്ടും ലഭിച്ചു. സിപിഐയുടെ ഒരു അംഗത്തിന്റെ വോട്ടുൾപ്പെടെ…

Read More

സിജെപിയുമായി അടുക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പോരാട്ടം വിപുലീകരിക്കുന്നു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്രാച്ച് ജനതാ പാർട്ടിയുമായുള്ള (സിജെപി) സമീപനത്തിൽ മാറ്റംവരുത്തി കോൺഗ്രസ്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ചായസൽക്കാരത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം. പ്രശാന്ത് ഭൂഷൺ മുഖേന സിജെപി നേതൃത്വത്തെ അടുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സിജെപി ആം ആദ്മി പാർട്ടിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ…

Read More

കോൺഗ്രസിൽ ഭിന്നത പുകയുന്നു; രമ്യ ഹരിദാസിന്റെ പിഎയും ഡ്രൈവറും രാജിവച്ചു

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രമ്യ ഹരിദാസുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ പേഴ്സണൽ അസിസ്റ്റന്റ് വി. വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിവച്ചു. ചിറയിൻകീഴിൽ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജി. സംഭവത്തോടെ പാർട്ടിക്കുള്ളിൽ രമ്യ ഹരിദാസിനെതിരായ വിമർശനങ്ങൾ ശക്തമായിരിക്കെയാണ് പുതിയ നീക്കം. വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുകയാണെന്നാണ് എംഎൽഎയ്ക്ക് നൽകിയ രാജിക്കത്തിൽ വി. വിമൽ വ്യക്തമാക്കിയത്. എന്നാൽ ജോലിഭാരം മൂലമാണ് വിമൽ രാജിവെച്ചതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ…

Read More

ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫും വൈസ് ചെയർമാനും നേർക്കുനേർ

ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫും വൈസ് ചെയർമാൻ ജോസ് ചെല്ലപ്പനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വൈസ് ചെയർമാന്റെ സമീപനങ്ങൾ ഭരണപ്രതിസന്ധിക്ക് കാരണമാകുന്നതായി കോൺഗ്രസ് കക്ഷിയോഗത്തിലും യു.ഡി.എഫ് യോഗത്തിലും വിമർശനം ഉയർന്നതിന് പിന്നാലെയാണ് ജോസ് ചെല്ലപ്പൻ പരസ്യമായി രംഗത്തെത്തിയത്.

Read More

കെ സി വേണുഗോപാലിനെതിരായ അധിക്ഷേപ പോസ്റ്റുകൾ; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സൈബർ കേസ്

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരവും അധിക്ഷേപകരവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നടപടി. പരാതി നൽകി രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കെ സി വേണുഗോപാലിനെ മോശമായി ചിത്രീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സൈബർ ആക്രമണം നടത്തിയതായി ചൂണ്ടിക്കാട്ടിയ…

Read More

നഗരസഭാ ചെയർപേഴ്സണെ അധിക്ഷേപിച്ച് ജി സുധാകരൻ; പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ

ആലപ്പുഴ : ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബിനെഅധിക്ഷേപിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ചെയർപേഴ്സൺ ഇരിക്കുന്ന വേദിയിൽ താൻ വരാൻ പാടില്ലാത്തതാണെന്ന പരാമർശം നടത്തിയാണ് സുധാകരൻ നഗരമാതാവിനെ അധിക്ഷേപിച്ചത്. എന്നാൽ നഗരസഭാ ചെയർപേഴ്‌സണിനെതിരെ അമ്പലപ്പുഴ എംഎൽഎയും മുൻ സിപിഐഎം നേതാവുമായ ജി സുധാകരൻ നടത്തിയ അധിക്ഷേപരാമർശത്തിൽ വലിയ പ്രതിഷേധമാണ് ജില്ലയിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്ന് ഉയരുന്നത്. പലരും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ വിളിച്ച് പരാതി പറഞ്ഞു എന്നുള്ളതാണ് ലഭ്യമായ സൂചന. ജി സുധാകരന്റെ…

Read More

കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം; തെളിവുകൾ തന്റെ കൈയ്യിലുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

ആലപ്പുഴ : ആലപ്പുഴയിൽ കോൺഗ്രസിലെ ഒരു ചെറിയ വിഭാഗവും സിപിഐഎമ്മിലെ ക്രിമിനൽസും തമ്മിൽ അവിശുദ്ധ ബന്ധമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രംഗത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗ വേദിയിൽ വെച്ചായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. ആലപ്പുഴ നഗരസഭയിൽ കഴിഞ്ഞദിവസം നൽകിയ സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരൻ ആരോപണം ഉന്നയിച്ചത്. സിപിഐഎമ്മുകാരുമായി ചേർന്നുള്ള കോൺഗ്രസുകാരുടെ കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കൂട്ടു കച്ചവടത്തിന്റെ തെളിവ് സഹിതം വേണമെങ്കില്‍ താന്‍ തരാം. ഇത്…

Read More