കോടികളുടെ ഫ്ലാറ്റ് ആവശ്യപ്പെട്ട് പീഡനം; പൂനെയിൽ ഐടി എൻജിനീയർ ജീവനൊടുക്കി
പൂനെ: ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെത്തുടർന്ന് പൂനെയിൽ 33കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി. തൃഷ്ണ രാഹുൽ സക്പാലിന്റെ മരണത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. ശമ്പളം മുഴുവൻ കൈമാറണമെന്നും ഭർതൃമാതാവിന്റെ പേരിലേക്ക് ഫ്ലാറ്റ് മാറ്റണമെന്നും ഭർതൃപിതാവിന് ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് വാങ്ങിനൽകണമെന്നും ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പിതാവ് പരാതിയിൽ ആരോപിച്ചു. 2018ലായിരുന്നു തൃഷ്ണയുടെയും രാഹുൽ സക്പാലിന്റെയും വിവാഹം. വിവാഹശേഷം സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ഭർതൃവീട്ടുകാർ സമ്മർദം ചെലുത്തിയിരുന്നതായാണ് പിതാവ് ബാലകൃഷ്ണ നികം പൊലീസിന് നൽകിയ പരാതിയിൽ…
