Headlines

മാസപ്പടി കേസ് വീണ്ടും കോടതിയിൽ; ഇഡി നടപടികൾ തടയാൻ നീക്കവുമായി പിണറായി

കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ അന്വേഷണനടപടികൾ ചോദ്യം ചെയ്ത് പിണറായി വിജയൻ ഹൈക്കോടതിയിൽ വീണ്ടും നിയമപോരാട്ടത്തിന്. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി അപ്പീൽ അടിയന്തരമായി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലെത്തിക്കാനാണ് നീക്കം. അപ്പീലിൽ തീരുമാനമുണ്ടാകുന്നതുവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടർനടപടികൾ തടയണമെന്ന ആവശ്യവും ഉന്നയിച്ചേക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നേരത്തേ നൽകിയ ഹർജി പുതിയ നമ്പറിൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലെത്തിക്കാനാണ് ശ്രമം. മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കി ശക്തമായ വാദങ്ങൾ ഉന്നയിക്കാനും നീക്കമുണ്ട്….

Read More