Headlines

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

എറണാകുളത്തുനിന്ന് കൊണ്ടോട്ടിയിലേക്ക് പോവുകയായിരുന്ന കാറിൽനിന്ന് വലിയ തോതിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് കാറിലേക്ക് തീ പടർന്നുപിടിച്ചു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading