Headlines

സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ്; വയോധികയുടെ അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം കവർന്നു

മുണ്ടക്കയം: ബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്. ടി.ആർ. ആൻഡ് ടി. എസ്റ്റേറ്റിൽനിന്ന് വിരമിച്ച ലത, ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി സെപ്റ്റംബർ 16നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയത്.

ഇവിടെവെച്ച് ബാങ്കിലെ ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ജ്യോതി കൃഷ്ണ ലതയുമായി പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 17ന് ചെക്ക് മാറി പണം അക്കൗണ്ടിലെത്തിയതായി ബാങ്കിൽനിന്ന് ലതയ്ക്ക് അറിയിപ്പ് ലഭിച്ചു. അന്നുതന്നെ ജ്യോതി കൃഷ്ണ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും സഹായിക്കാനെന്ന പേരിൽ വീണ്ടും ബാങ്കിലെത്തുകയും ചെയ്തു.

പാസ്‌ബുക്കിൽ പണം രേഖപ്പെടുത്തിയശേഷം മറ്റു ചില ഫോമുകളിൽ കൂടി ഒപ്പിടാൻ ജ്യോതി കൃഷ്ണ ആവശ്യപ്പെട്ടതായാണ് പരാതി. ഈ ഫോമുകളിൽ ലത ഒപ്പിട്ടതോടെ അക്കൗണ്ടിലുണ്ടായിരുന്ന 1.70 ലക്ഷം രൂപ ജ്യോതി കൃഷ്ണയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ ലത സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവത്തിനുശേഷം ഒളിവിൽ പോയ ജ്യോതി കൃഷ്ണയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading