ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ സമരം
ന്യൂഡൽഹി: പ്രതിഷേധവേദിയായ ജന്തർമന്തറിൽ സമരം നിരോധിച്ച ഡൽഹി പൊലീസ് നടപടിയെ വെല്ലുവിളിച്ച് സിജെപിയുടെ മിന്നൽ പ്രതിഷേധം. ദേശീയ പതാകയേന്തി ജന്തർമന്തറിലെത്തിയ സിജെപി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുപതോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി സംഘം ജന്തർമന്തറിലേക്ക് എത്തിയത്. സമരത്തിന് അനുമതി തേടി സിജെപി ഡൽഹി പൊലീസിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. 24 മണിക്കൂറിനകം തീരുമാനമറിയിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ,…
