Headlines

അവസാന മത്സരത്തിൽ മെസി ഗോൾ

ബ്യൂണസ് ഐറിസ്: ആകാശനീലക്കുപ്പായത്തിൽ പന്തുമായി പായുന്ന മാന്ത്രികകാലുകൾ ഇനി അർജന്റീനയ്ക്കായി കളത്തിലുണ്ടാകില്ല. രാജ്യത്തിനായി 21 വർഷം നീണ്ട ഇതിഹാസയാത്രയ്ക്ക് വിരാമമിട്ട് ലയണൽ മെസി ദേശീയ ടീമിനോട് വിടപറഞ്ഞു. ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരായ മത്സരമായിരുന്നു അർജന്റീന കുപ്പായത്തിലെ മെസിയുടെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളിന് അർജന്റീന ജയിച്ച മത്സരത്തിൽ മൂന്നാം ഗോൾ മെസിയുടേതായിരുന്നു. ദേശീയ കുപ്പായത്തിലെ അവസാന മത്സരവും മെസി തന്റെതാക്കി മാറ്റി. നിക്കോളാസ് ഒട്ടാമെൻഡിയും നിക്കോ പാസും നേടിയ ഗോളുകൾക്ക് വഴിയൊരുക്കിയത് മെസിയുടെ…

Read More

അവസാന അങ്കം; മെസ്സിക്ക് ഇന്ന് വിട

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ താരത്തിന് ഇന്ന് അവസാന അങ്കം. ലയണൽ മെസ്സി അർജന്റീനയുടെ ദേശീയ ജേഴ്സിയിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30ന് ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മാസ് മോനുമെന്റലിൽ ബെനിനെതിരെയാണ് മെസ്സിയുടെ വിടവാങ്ങൽ മത്സരം.

Read More