കാനഡയിൽ സൈനിക പരിശീലനത്തിനിടെ കാട്ടുതീ; നാല് ഭടന്മാർ കൊല്ലപ്പെട്ടു, 19 പേർക്ക് ഗുരുതര പൊള്ളൽ
എഡ്മണ്ടൻ: കാനഡയിലെ അൽബർട്ടയിൽ സൈനിക പരിശീലനത്തിനിടെ കാട്ടുതീ പടർന്നുണ്ടായ ദുരന്തത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. 39 പേർക്ക് പരിക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ സൈനികർ ചികിത്സയിലാണ്. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു. എഡ്മണ്ടൻ ആസ്ഥാനമായുള്ള പ്രിൻസസ് പാട്രിഷ്യയുടെ കനേഡിയൻ ലൈറ്റ് ഇൻഫെൻട്രിയുടെ മൂന്നാം ബറ്റാലിയനിലെ ചാർലി കമ്പനി അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഗ്രനേഡ് പരിശീലന മേഖലയിലും ശത്രുതാവളങ്ങൾ ആക്രമിക്കുന്നതിനുള്ള പരിശീലനത്തിനായി സജ്ജീകരിച്ച മറ്റൊരു പ്രദേശത്തുമായി 84 ഓളം…
