Headlines

വിദേശപഠനത്തിന് പോയ യുവതി നാട്ടിലെത്തിയത് ആരുമറിയാതെ; പൂനെയിലെ ഫ്ലാറ്റിൽ ദുരൂഹമരണം

പൂനെ: എംബിഎ പഠനത്തിനായി ലണ്ടനിലേക്ക് പോയ യുവതിയെ പൂനെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനി മുഗ്ധ ദേശ്മുഖ് (34) ആണ് മരിച്ചത്. യുവതി യുകെയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിവരം കുടുംബം അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിംപ്രി-ചിഞ്ച്‌വാഡിലെ ഗഹുഞ്‌ജെയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 2025 ജൂലൈയിലാണ് മുഗ്ധ എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു….

Read More