
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്കരണം ശക്തമാക്കാൻ കേരള പൊലീസ് ആവിഷ്കരിച്ച ‘ക്ലിക്ക്’ പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്.
സൈബർ സുരക്ഷയെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം വളർത്തുകയും സൈബർ കുറ്റകൃത്യങ്ങൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികൾക്ക് മമ്മൂട്ടി ക്യാപ് അണിയിച്ച് പങ്കാളിത്തം ഉറപ്പാക്കി.
ജീവിതത്തിന്റെ പാതി സമയവും ഇന്ന് സൈബർ ഇടങ്ങളിലാണ് ചെലവഴിക്കുന്നതെന്ന് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
